09 ജൂൺ 2021

വാക്സിൻ നിർമ്മാണത്തിന് കനത്ത സുരക്ഷ;ഭാരത് ബയോടെകിന്റെ സുരക്ഷാചുമതലയേ‌റ്റെടുത്ത് സി‌ഐ‌എസ്‌എഫ്
(VISION NEWS 09 ജൂൺ 2021)
രാജ്യത്തെ കൊവിഡ് പ്രതിരോധ വാക്സിൻ നിർമ്മാണത്തിന് സുരക്ഷ വർധിപ്പിച്ച് സർക്കാർ. കൊവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കിന്റെ ഹൈദരാബാദ് ക്യാമ്പസിന് സുരക്ഷ ശക്തമാക്കി. കേന്ദ്ര വ്യവസായ സുരക്ഷാ സേന (സി‌ഐ‌എസ്‌എഫ്) ആണ് ചുമതല ഏറ്റെടുത്തത്​. ഭീഷണിയുണ്ടെന്നും സുരക്ഷ നല്‍കണമെന്ന് കാട്ടി ഒരു മാസം മുന്‍പാണ് ഭാരത് ബയോടെക് സി‌ഐ‌എസ്‌എഫിന് അപേക്ഷ നല്‍കിയത്.സുരക്ഷയുടെ ചിലവ് കമ്പനി വഹിക്കും. 64 അംഗ സി‌ഐ‌എസ്‌എഫ് ടീമാണ് ഹൈദരാബാദിലെത്തുക. നഗരത്തിലെ ഷമീ‌ര്‍‌പേട്ടില്‍ ജീനോം വാലിയിലാണ് ഭാരത് ബയോടെകിന്റെ ക്യാമ്പസ്.ജൂണ്‍ 14 മുതലായിരിക്കും സേന ക്യാമ്പസിന്റെ സുരക്ഷാ ചുമതല ഏ‌റ്റെടുക്കുകയെന്ന് സി‌ഐ‌എസ്‌എഫ് ഡി.ഐ.ജി അനില്‍ പാണ്ഡെ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only