01 ജൂൺ 2021

മൂന്നാം ബാച്ച് സ്പുട്‌നിക് വാക്‌സിൻ ഇന്നെത്തും
(VISION NEWS 01 ജൂൺ 2021)

​ 



റഷ്യന്‍ നിര്‍മിത കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് വിയുടെ മൂന്നാമത്തെ ബാച്ച് ഇന്ന് രാജ്യത്ത് എത്തും. 27.9 ലക്ഷം ഡോസുകളാണ് ഇന്ന് എത്തുക. ജൂണ്‍ മാസത്തില്‍ 50 ലക്ഷം അടക്കം, അടുത്ത രണ്ട് മാസത്തിനുള്ളില്‍ 1.8 കോടി ഡോസുകള്‍ എത്തിക്കാന്‍ ശ്രമിക്കുന്നതായി വാക്‌സിന്‍ വികസിപ്പിച്ച ഗമലേയ റിസര്‍ച്ച് സെന്റര്‍ അറിയിച്ചു.

അതേസമയം രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം കുറയുന്നു. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം ഒന്നേകാല്‍ ലക്ഷമാണ് രാജ്യത്തെ പ്രതിദിന രോഗികള്‍. മരണസംഖ്യ മൂവായിരത്തിന് താഴെയായി കുറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only