18 ജൂൺ 2021

വാക്‌സീൻ ഉത്പാദിപ്പിക്കുന്ന കമ്പനികൾ സാമ്പത്തിക നേട്ടത്തിന് പുറകെ പോകുന്നത് നിർഭാഗ്യകരമായ സാഹചര്യം; മുഖ്യമന്ത്രി
(VISION NEWS 18 ജൂൺ 2021)

കേന്ദ്രസർക്കാരിന്റെ വാക്സീൻ വിതരണ രീതിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സീൻ ഉത്പാദിപ്പിക്കുന്ന കമ്പനികൾ സാമ്പത്തിക നേട്ടത്തിന് പുറകെ പോകുന്നത് നിർഭാഗ്യകരമായ സാഹചര്യമെന്ന് മുഖ്യമന്ത്രി വിമർശിച്ചു. 

വാക്‌സീൻ ലഭിക്കാൻ സംസ്ഥാനങ്ങൾ പരസ്പരം മത്സരിക്കേണ്ട സാഹചര്യമാണുള്ളത്. ഉയർന്ന വില പറയുന്നവർക്ക് വാക്‌സീൻ കിട്ടുന്നു. പൊതുമേഖലാ മരുന്ന് കമ്പനികൾക്ക് വാക്സീൻ ഉൽപാദിപ്പിക്കാൻ അനുമതി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only