24 ജൂൺ 2021

സ്വകാര്യ ബസ് സർവീസ് നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ ഇളവ്
(VISION NEWS 24 ജൂൺ 2021)

 
ഒരു സ്വകാര്യ ബസ് മാത്രം സര്‍വ്വീസ് നടത്തുന്ന റൂട്ടുകളില്‍ ഒറ്റ-ഇരട്ട നമ്പർ നിയന്ത്രണമില്ലാതെ സര്‍വ്വീസ് നടത്താൻ അനമതി. യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് തീരുമാനം. ശനിയും, ഞായറും ഒഴികെയുള്ള ദിവസങ്ങളില്‍ ഒറ്റ-ഇരട്ട നമ്പർ നിയന്ത്രണമില്ലാതെ സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കിയതെന്ന് ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു അറിയിച്ചു.

കൊവിഡ് നിയന്ത്രണത്തിലെ ഇളവുകള്‍ അനുസരിച്ച്‌ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ റജിസ്ട്രേഷന്‍ നമ്പറിന്റെ ഒറ്റ, ഇരട്ട അക്ക നമ്പറായി തിരിച്ചാണ് ക്രമീകരണം ഏര്‍പ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് വീണ്ടും ഇളവുകള്‍ അനുവദിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only