09 ജൂൺ 2021

അഞ്ച് കോടി ഇല്ല, ഇനി ഒരു കോടി മാത്രം; എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് വെട്ടിക്കുറച്ചു
(VISION NEWS 09 ജൂൺ 2021)
 
സംസ്ഥാനത്തെ എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് വെട്ടിക്കുറച്ചു. അഞ്ച് കോടിയിൽ നിന്ന് ഒരു കോടിയായാണ് വെട്ടിക്കുറച്ചത്. നാല് കോടി കൊവിഡ് പ്രതിരോധത്തിനായി പിടിക്കുമെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. പുനരാലോചിക്കണമെന്ന പ്രതിപക്ഷത്തിന്‍റെ അഭ്യര്‍ഥന തള്ളി. ഇതുവഴി സര്‍ക്കാരിന് 560 കോടിരൂപ ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എല്ലാ സിഎച്ച്സി ,താലൂക്ക്, ജില്ലാ ആശുപത്രികളിലും പകർച്ച വ്യാധികൾക്കായി പത്ത് ബെഡ് വീതം സ്ഥാപിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള ഫണ്ട് എംഎൽഎ ഫണ്ടിൽ നിന്നും എടുക്കുമെന്നും അറിയിച്ചിരുന്നു. ഏകദേശം 636 കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only