24 ജൂൺ 2021

കൊവാക്സിൻ ക്ഷാമം: കൊടുവള്ളി ഭാഗത്ത് രണ്ടാം ഡോസ് മുടങ്ങി
(VISION NEWS 24 ജൂൺ 2021)


കൊടുവള്ളി -കൊടുവള്ളി, മടവൂർ,
കിഴക്കോത്ത്, ഓമശ്ശേരി ഭാഗങ്ങളി
ൽ കൊ വിഡ് പ്രതിരോധ കുത്തിവെപ്പ് നടത്താനാവാതെ നിരവധി പേർ.കൊ വാക്സിൻ കുത്തിവെപ്പ് ആദ്യ ഡോസ്
ലഭിച്ചവരാണ് രണ്ടാം ഡോസ് ലഭിക്കാ
തെ പ്രയാസത്തിലായിരിക്കുന്നത്
എല്ലാ വാക്സിനേഷൻ സെൻററുകളിലും
ഇപ്പോൾ കോവി ശീൽഡ് കുത്തിവെപ്പ്
മരുന്നു മാത്രമാണ് ലഭ്യമാവുന്നത്
മെയ് 15ന് ശേഷം ഒന്നാം ഡോസ് കൊവാക്സിൻ കുത്തിവെപ്പ് നടത്തിയവർക്ക് 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനകം രണ്ടാം ഡോസ് കുത്തി
വെപ്പ് എടുക്കണം, ഇത് സംബന്ധമായി
കുത്തിവെപ്പ് നടത്തിയവർക്ക് ദിവസേന
ഫോണിൽ മെസേജ് വരുന്നുവെന്നല്ലാ
തെ കൊവാക്സിൻ മരുന്ന് കിട്ടാത്തതി
നാൽ രണ്ടാം ഡോസ് ഷെഡ്യൂൾ ചെയ്യാനാവുന്നില്ല - ഒളവണ്ണ .വടകര
ഭാഗങ്ങളിൽ ഒഴിച്ച് എല്ലായിടത്തും
കൊ വി ഷീൽഡ് മരുന്ന് മാത്രമെ
സ്റ്റോക്കുള്ളൂ എന്നാണ് സൈറ്റിൽ കാണുന്നതെന്ന് ഒന്നാം ഡോസ് കുത്തിവെപ്പ് നടത്തി കാത്തിരിക്കുന്നവർ
പറയന്നു - കൊ വാക്സിൻ ക്ഷാമം പരിഹരിച്ച് രണ്ടാം ഡോസ് കുത്തിവെപ്പ്
യഥാസമയത്ത് നടത്താൻ അവസര
മൊരുക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട് - കൊ വി ഷീൽഡ് ഒന്നാം ഡോസ് കുത്തിവെച്ചവർ രണ്ടാം ഡോസ് 84 ദിവസം കഴിഞ്ഞ് എടുത്താൽ മതി - കൊ വാക്സിൻ രണ്ടാം ഡോസ് 28-42 ദിവസത്തിനകം എടുക്കണം

റിപ്പോർട്ട്‌ -ബഷീർ ആരാമ്പ്രം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only