02 ജൂൺ 2021

പ്രതീക്ഷയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയം : ഡോ: ശ്രീജയൻ
(VISION NEWS 02 ജൂൺ 2021)


കോഴിക്കോട്: പ്രതീക്ഷ സർവ്വീസ് സെന്ററിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ: ശ്രീജയൻ പറഞ്ഞു. മോർച്ചറി പരിസരത്ത് പ്രതീക്ഷ സ്ഥാപിച്ച കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മദ്റസ ക്ഷേമനിധി ചെയർമാൻ എം പി അബ്ദുൽ ഗഫൂർ മുഖ്യാതിഥിയായിരുന്നു.  പ്രതീക്ഷ യൂനിറ്റ് പ്രസിഡൻറ് ബഷീർ തായനാരി അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് വികസന സമിതി അംഗം അലി മേപ്പാല, പ്രതീക്ഷ സംസ്ഥാന സമിതി അംഗങ്ങളായ മുസ്തഫ കൊമ്മേരി , പി.നിസാർ അഹമ്മദ്, മോർച്വറി പോലീസ് ഇൻചാർജ് അനിൽ, പ്രതീക്ഷ യൂനിറ്റ് അംഗങ്ങളായ കബീർ ചാത്തമംഗലം, ഉസ്മാൻ മാവൂർ, അബ്ദുൽ ഖയ്യൂം ,  കൊന്തളത്ത് റസാഖ് മാസ്റ്റർ, നാസർ മായനാട്, റഊഫ് കുറ്റിച്ചിറ എന്നിവർ സംബന്ധിച്ചു.


ബഷീർ ടി
Mob: 9446118480

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only