18 ജൂൺ 2021

പ്ലസ് ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലം; ജൂലൈ മൂന്നാം വാരം പ്രസിദ്ധീകരിച്ചേക്കും
(VISION NEWS 18 ജൂൺ 2021)




പ്ലസ് ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലം അടുത്ത മാസം പ്രസിദ്ധീകരിക്കും. മലപ്പുറത്ത് ഒഴികെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ നാളെ അവസാനിക്കും. മലപ്പുറത്തു 2 ദിവസം കൂടി നീളും. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ ആദ്യവാരം പൂര്‍ത്തിയാക്കി മൂന്നാം വാരം ഫലം പ്രസിദ്ധീകരിക്കാനാണു ശ്രമം. 

പ്രാക്ടിക്കല്‍ പരീക്ഷകള്‍ 22 ല്‍ നിന്ന് 28 ലേക്കു നീട്ടിയതോടെ ഫലപ്രഖ്യാപനം 15 ന് അകം നടത്താനാകുമെന്ന കണക്കുകൂട്ടല്‍ തെറ്റി. കൊവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ഥികള്‍ക്കു ഫലം നെഗറ്റീവ് ആയ ശേഷം പരീക്ഷ നടത്താനാണ് നിര്‍ദേശം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only