10 ജൂൺ 2021

നിലമ്പൂരിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്
(VISION NEWS 10 ജൂൺ 2021)

നിലമ്പൂരിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. 

നിയന്ത്രണം വിട്ട ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റ ഡ്രൈവർ ഫൈസലടക്കം മൂന്നു പേരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only