22 ജൂൺ 2021

സുരക്ഷാ പ്രശ്നം; പബ്​ജിക്ക്​ പിന്നാലെ 'ബാറ്റില്‍ഗ്രൗണ്ട്​സ്​ മൊബൈല്‍ ഇന്ത്യക്കും' പണി വരുന്നു
(VISION NEWS 22 ജൂൺ 2021)

വിവര സുരക്ഷയെ സംബന്ധിച്ച്‌ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതായി കണ്ടെത്തിയ പബ്ജി ഗെയിമിംഗ് ആപ്പിന് കേന്ദ്ര സര്‍ക്കാ‌ര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ചൈനീസ് കമ്പനിയായ ടെന്‍സെന്റിന് ഗെയിമില്‍ വലിയ നിക്ഷേപമുള‌ളതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇന്ത്യയില്‍ വലിയ ജനപ്രിയതയുള‌ള ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയതില്‍ അന്ന് ഗെയിം നിര്‍മ്മാതാക്കള്‍ക്ക് വലിയ ആശങ്കയുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞ സുരക്ഷാ മാനദണ്ഡം പാലിച്ച്‌ അവ‌ര്‍ പുറത്തിറക്കിയ പബ്ജിയുടെ ഇന്ത്യന്‍ പതിപ്പിലും പക്ഷെ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്.

ആപ്പ് ഡെവലപര്‍മാരായ ക്രാഫ്‌റ്റണിന്റെ പിഴവില്‍ നിന്നാണ് ഇങ്ങനെ സംഭവിച്ചത്. ഗെയിം ഇൻസ്‌റ്റാൾ ചെയ്‌തവരുടെ വിവരങ്ങൾ അയക്കുന്നത് ചൈനീസ് സെർവറിലേക്കാണ്. ഇവയിലൊന്ന് പബ്‌ജിയുയെ മുഖ്യ ഓഹരി ഉടമകളായ ടെൻസെന്റിന്റെ സെർവറിലേക്കാൈണ്. ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഉപഭോക്താക്കളുടെ വിവരങ്ങൾ ഹോങ്‌കോംഗ്, മോസ്‌കോ, അമേരിക്ക, മുംബയ് എന്നിവിടങ്ങളിലെ സെർവറിലാണ് കൂടുതലും ശേഖരിക്കുന്നത്.

ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിന്​ പിന്നാലെ രാജ്യത്ത്​ നിരോധിച്ച ചൈനീസ്​ ആപ്പുകളില്‍ പ്രധാനിയായിരുന്നു പ്രശസ്​ത ഗെയിമായ പബ്​ജി മൊബൈല്‍. ടെന്‍സെന്‍റ്​ എന്ന ചൈനീസ്​ ഗെയിമിങ്​ കമ്ബനിയുമായി ബന്ധപ്പെട്ട്​ ഉയര്‍ന്നുവന്ന സുരക്ഷാ പ്രശ്​നങ്ങളും വിവരച്ചോര്‍ച്ചയുമൊക്കെയായിരുന്നു പബ്​ജിക്ക്​ തിരിച്ചടിയായത്​. എന്നാല്‍, ടെന്‍സന്‍റുമായുള്ള കൂട്ടുകെട്ട്​ മുറിച്ചുമാറ്റിയെന്ന്​ അവകാശപ്പെട്ടുകൊണ്ട്​ കൊറിയന്‍ കമ്പനിയായ ക്രാഫ്​റ്റണ്‍ മാസങ്ങള്‍ക്ക്​ ശേഷം 'ബാറ്റില്‍ഗ്രൗണ്ട്​സ്​ മൊബൈല്‍ ഇന്ത്യ' എന്ന പേരില്‍ ഇന്ത്യയില്‍ പുതിയ ഗെയിം ലോഞ്ച്​ ചെയ്​തു.

നിലവില്‍ ബീറ്റ വേര്‍ഷനില്‍ കുറച്ചുപേര്‍ക്കായി മാത്രം അവതരിപ്പിച്ച ഗെയിം വൈകാതെ പ്ലേസ്​റ്റോറിലൂടെ എല്ലാവര്‍ക്കും ഡൗണ്‍ലോഡ്​ ചെയ്യാന്‍ കഴിയും. പേര്​ മാറ്റിയെങ്കിലും സവിശേഷതകള്‍ പരിശോധിച്ചാല്‍ പഴയ പബ്​ജി മൊബൈല്‍ തന്നെയാണ്​ ബാറ്റില്‍ഗ്രൗണ്ട്​സ്​ മൊബൈല്‍ ഇന്ത്യ എന്ന ഗെയിം. എന്നാല്‍, ഇന്ത്യയിലുള്ളവര്‍ക്ക്​ മാത്രം കളിക്കാന്‍ കഴിയുന്ന വിധത്തിലാണ്​ ക്രാഫ്​റ്റണ്‍ 'ബി.ജി.എം​.ഐയെ' ഒരുക്കിയിട്ടുള്ളത്​. ഇന്ത്യയിലെ പബ്​ജി പ്രേമികള്‍ ആവേശത്തോടെ ലോഞ്ചിന്​ കാത്തിരിക്കവേ, ഗെയിം​ നിരോധിക്കാന്‍ ആവിശ്യപ്പെട്ടുകൊണ്ട്​ കേന്ദ്ര സര്‍ക്കാരിന്​ കത്തെഴുതിയിരിക്കുകയാണ്​ ഒരു കൂട്ടര്‍. കോണ്‍ഫഡറേഷന്‍ ഒാഫ്​ ഒാള്‍ ഇന്ത്യ ട്രേഡേഴ്​സാണ്​ ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദിന്​ നിവേദനം നല്‍കിയത്​. 'ബാറ്റില്‍ഗ്രൗണ്ട്​സ്​ മൊബൈല്‍ ഇന്ത്യ എന്ന പേരില്‍ ഇന്ത്യയില്‍ റീലോഞ്ച്​ ചെയ്യുന്ന പബ്​ജി മൊബൈല്‍ നിരോധിക്കണം' -എന്നാണ് അവര്‍​ കത്തില്‍ പറയുന്നത്​.


''ഗെയിം ഇന്ത്യക്കാര്‍ക്ക്​ വേണ്ടി മാത്രമായുള്ളതാണെങ്കിലും ഡൗണ്‍ലോഡ്​ ചെയ്​ത കളിക്കുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ സിംഗപ്പൂരിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കൈമാറപ്പെടുമെന്നും അതോടെ ഇന്ത്യന്‍ ഇതര നിയമം ഉപയോക്തൃ ഡാറ്റയ്ക്ക് ബാധകമായേക്കുമെന്നും," കത്തില്‍ സി.എ.ഐ.ടി പരാമര്‍ശിക്കുന്നുണ്ട്​.
കൂടാതെ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിരോധിച്ച പബ്​ജി മൊബൈലില്‍ നിന്നുള്ള ഫീച്ചറുകള്‍ അപ്ലിക്കേഷനില്‍ ഉണ്ടാകുമെന്നും, ഗെയിമിന്റെ പ്രീ-രജിസ്ട്രേഷന്‍ തുടങ്ങിയ പ്ലേ സ്റ്റോറില്‍ pubg.imobile എന്ന്​ കാണിക്കുന്നുണ്ടെന്നും കത്തില്‍ അവര്‍ ​പ്രത്യേകമായി എടുത്തുപറയുന്നു. പ്ലേസ്​റ്റോറില്‍ ആപ്പിന്​ ഇടം അനുവദിക്കരുതെന്ന്​ ഗൂഗിളിനോടും അവര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്​.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only