02 ജൂൺ 2021

തന്റെ അരുമ പട്ടികളെ കരടിയിൽ നിന്ന് രക്ഷിക്കുന്ന യുവതിയുടെ വിഡിയോ വൈറലാകുന്നു
(VISION NEWS 02 ജൂൺ 2021)

​ 

ജീവനുതുല്യം സ്നേഹിക്കുന്ന തന്റെ പട്ടികളെ ആക്രമിക്കാൻ എത്തിയ കരടിയെ മതിലിനപ്പുറം തള്ളിയിട്ട യുവതിയുടെ വിഡിയോ വൈറലാവുന്നു. കാലിഫോർണിയയിലെ ഒരു 17 കാരിയായ ഹെയ്ലിയാണ് തന്റെ ജീവൻ വരെ പണയം വെച്ച് പട്ടികളെ കരടിയിൽ നിന്നും രക്ഷിച്ചത്. കരടിയും കുട്ടികളും മതിലിലൂടെ നടന്നു വരുന്നതാണ് ആദ്യം വീഡിയോയിൽ കാണുന്നത് ശേഷം ഇത് ശ്രദ്ധയിൽ പെട്ട ഹെയലിയുടെ പട്ടികൾ കരടിക്കു നേരെ കുരച്ചു ചാടുന്നതയും പിന്നീട് കൂട്ടത്തിലെ വാലെൻറ്റിന എന്നാ പട്ടിയെ കരടി പിടികൂടുന്നു. 

ഇത് കണ്ട ഹെയ്‌ലി തൊട്ടടുത്ത നിമിഷം തന്നെ കരടിക്കടുത്ത് ഓടിയെത്തി വാലെൻറ്റിനയെ രക്ഷപെടുത്തിയ ശേഷം കരടിയെ തള്ളുന്നതായും ദൃശ്യത്തിൽ കാണാം. ഹെയ്‌ലിയുടെ സഹോദരൻ ബ്രേൻഡയാണ് വീട്ടിലെ സിസിടീവിയിൽ പതിച്ച സഹോദരിയുടെ സഹസിക വിഡിയോ ആദ്യം ടിക്ക്ടോക്കിലും പിന്നീട് ഇൻസ്റ്റാഗ്രാമിലും പോസ്റ്റ്‌ ചെയ്തത്. ഇപ്പോൾ ദശലക്ഷക്കണക്കിന് ആളുകളൾ ഇതിനോടകം തന്നെ വിഡിയോ കണ്ടു കഴിഞ്ഞു.

കരടിയുമായുള്ള ഏറ്റുമുട്ടലിൽ ഹെയ്‌ലിയുടെ വിരലിനും കൽമുട്ടിനും പരിക്കേറ്റിട്ടുണ്ട്.

വിഡിയോ കാണാം

https://www.instagram.com/p/CPjiL7hHgxf/?utm_medium=share_sheet

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only