10 ജൂൺ 2021

വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ യൂത്ത് ലീഗ് പ്രവർത്തകർ മെഡിക്കൽ ഓഫീസറുടെ കാര്യാലയം ഉപരോധിച്ചു.
(VISION NEWS 10 ജൂൺ 2021)


കൊടുവള്ളി: നാഷണൽ യൂത്ത് ലീഗിൻറെ ആഭിമുഖ്യത്തിൽ  കൊടുവള്ളി സി എച്ച് സി പരിസരത്ത് നിൽപ്പ് സമരവും മെഡിക്കൽ ഓഫീസറുടെ കാര്യാലയം ഉപരോധിക്കലു൦ നടന്നു. 

വാക്സിൻ വിവരണവുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കണമെന്നു൦ മുൻസിപ്പൽ ഭരണകർത്താക്കളും മെഡിക്കൽ ഓഫീസറും  നടത്തുന്ന  കൂട്ടുകച്ചവടം പൂർണ്ണമായും അവസാനിപ്പിക്കണമെന്നും പൊതുജനത്തിന് ആശ്വാസകരമായ രീതിയിൽ വാക്സിൻ വിതരണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട്  നാഷണൽ യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ നടത്തിയ  നിൽപ്പ് സമരവും ഉപരോധവും കൊടുവള്ളി മുനിസിപ്പൽ ഐഎൻഎൽ ജനറൽ സെക്രട്ടറി ഒ. പി റഷീദ് ഉദ്ഘാടനം ചെയ്തു. 
റഷീദ് തട്ടങ്ങൽ അധ്യക്ഷത വഹിച്ചു
ഒ.പി സലിം, റിയാസ് വാവാട്, സിദ്ദീഖ് കാരാട്ടുപോയിൽ,ഇ സി അലി ഹ൦ദാൻ, റിയാസ് കോതൂർ, എ൦ പി ജ൦ഷാദ് എന്നിവർ നേതൃത്വം നൽകി.

ഇതുമായി ബന്ധപ്പെട്ട് കലക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയതായും ഭാരവാഹികൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only