10 ജൂൺ 2021

ഡിജിറ്റൽ പഠനം; ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കാൻ പുതിയ സമിതി; ഐടി സെക്രട്ടറി അധ്യക്ഷൻ
(VISION NEWS 10 ജൂൺ 2021)

ഡിജിറ്റൽ പഠനത്തിന് ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കാൻ പുതിയ സമിതി രൂപീകരിക്കാൻ തീരുമാനം. ഐടി സെക്രട്ടറി സമിതിയുടെ അധ്യക്ഷനാകും.മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവീസ് പ്രൊവൈഡർമാരുടെ യോ​ഗത്തിലാണ് തീരുമാനം. 15 സേവന ദാതാക്കൾ യോ​ഗത്തിൽ പങ്കെടുത്തു.ഇന്റർനെറ്റ് അസൗകര്യവും റേഞ്ച് പ്രശ്നവും ഉടൻ പരിഹരിക്കാൻ തീരുമാനം ആയി. നെറ്റ് ലഭ്യത ഉറപ്പാക്കലാണ് ഐടി സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ലക്ഷ്യം. റേഞ്ച് പ്രശ്നം പരിഹരിക്കാൻ കർമ്മ സമിതി രൂപികരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only