06 ജൂൺ 2021

മെഡിക്കല്‍ ബില്ല് അടയ്ക്കാന്‍ വ്യാജ ബോംബ് ഭീഷണി
(VISION NEWS 06 ജൂൺ 2021)
 
കൊവിഡ് അടച്ചുപൂട്ടലിലും തെരക്കേറിയ ബാങ്കിലേക്ക് ഒരാള്‍ പെട്ടെന്ന് കടന്നു വരുന്നു. കൈയിലെ ഒരു ചെറു കഷണം പേപ്പര്‍ സ്റ്റാഫിന് കൈമാറി. അതില്‍ ഇപ്രകാരം എഴുതിയിരുന്നു, '' പതിനഞ്ച് മിനിട്ടില്‍ 55 ലക്ഷം രൂപ തന്നില്ലെങ്കില്‍ ബാങ്കിന് ബോംബിടും''. സംഭവം മഹാരാഷ്ട്രയിലെ ഒരു പ്രമുഖ ബാങ്കിന്റെ വര്‍ധ ബ്രാഞ്ചിലാണ്. ബോംബിടുന്നതു കൊണ്ട് തനിക്കൊന്നും നഷ്ടമാകാനില്ലെന്നു കൂടി വ്യക്തമാക്കിയ യുവാവ് ഇപ്പോള്‍ വര്‍ധ പൊലീസ് സ്‌റ്റേഷനിലെ അഴി എണ്ണുകയാണ്. ബാങ്കിന് നേരെ എതിര്‍വശത്തായി പൊലീസ് സ്‌റ്റേഷന്‍ ഉണ്ടെന്ന കാര്യം യുവാവ് മറന്നുപോയിട്ടാണോ എന്തോ, സംഗതി നൈസായി പാളി. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള തന്റെ മെഡിക്കല്‍ ബില്ല് അടയ്ക്കാനാണ് തുകയെന്നായിരുന്നു യുവാവിന്റെ വാദം. 

ഡിജിറ്റല്‍ വാച്ച് അടക്കം പ്ലാസ്റ്റര്‍ ഓഫ് പാരീസ് നിറച്ച ആറോളം പൈപ്പുകളില്‍ ഇലക്ട്രിക് വയര്‍ ചുറ്റിയതും കത്തി, എയര്‍ഗണ്‍ എന്നിവയും സൂയിസൈഡ് ബോംബറില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ സൈബര്‍ കഫേ നടത്തിവരുന്ന യോഗേഷ് കുബഡെയാണ് വ്യാജ ഭീഷണി മുഴക്കി പണം തട്ടാനെത്തിയതെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക ബാധ്യത കയറിയ യുവാവ് വായ്പ തിരിച്ചടയ്ക്കുന്നതിനായാണ് ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്. വ്യാജ ബോംബ് നിര്‍മാണത്തിനുള്ള സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാണ് ഇയാള്‍ വാങ്ങിയിരിക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only