03 ജൂൺ 2021

സർക്കാർ ഓഫിസുകളുടെ പ്രവർത്തനം- പുതിയ മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി
(VISION NEWS 03 ജൂൺ 2021)

​ കൊവിഡ് രണ്ടാം തരം​ഗം കൂടുതൽ അപകടരമായതിനാൽ വാക്സിൻ എടുത്തവർക്കും രോ​ഗം വരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകളുടേയും, പൊതുമേഖല സ്ഥാപനങ്ങളുടേയും , അർദ്ധ സർക്കാർ സ്ഥാപനങ്ങളുടേയും പ്രവർത്തനം സംബന്ധിച്ച് സർക്കാർ പുതിയ മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി.

ഭിന്നശേഷിക്കാർ , ​ഗുരുതര രോ​ഗ ബാധിതർ, ഓട്ടിസം, സെറിബ്രൽ പാൾസി, മറ്റ് മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ , ​ഗർഭിണികൾ, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകാൻ പോകുന്നവർ, ഡയാലിസിന് വിധേയരാകുന്നവർ ഉൾപ്പെടെയുള്ള ജീവനക്കാരെ ഓഫീസിൽ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കി


ഇവരുടെ സാഹചര്യം വിലയിരുത്തി വർക്ക് ഫ്രം ഹോം രീതിയിൽ ജോലി ചെയ്യാനുള്ള സൗകര്യം മേൽ ഉദ്യോ​ഗസ്ഥർ ലഭ്യമാക്കണമെന്ന് ഉത്തരവിൽ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only