26 ജൂൺ 2021

ലോക്ഡൗൺ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന ഇന്ന് യോഗം ചേരും
(VISION NEWS 26 ജൂൺ 2021)

സംസ്ഥാനത്ത് ലോക്ഡൗൺ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന ഇന്ന് യോഗം ചേരും. വ്യാപനം പ്രതീക്ഷിച്ച തോതിൽ കുറയാത്തതിനാൽ ലോക്ഡൗണില്‍ കൂടുതൽ ഇളവുകൾക്ക് സാധ്യതയില്ല. പ്രതിദിന രോഗികളുടെ എണ്ണം കുറയാത്തതും, ഒരുലക്ഷത്തിന് താഴെയെത്തിയ ചികിത്സയിലുള്ള രോഗികളുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നതും വെല്ലുവിളിയാണ്. നിലവിലുള്ള ലോക്ഡൗൺ നിയന്ത്രണങ്ങൾ അതേപടി തുടരാനാണ് സാധ്യത.

എന്നാൽ സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണാണ്. കൊവിഡ് സ്ഥിരീകരണ നിരക്ക് (ടി.പി.ആര്‍.) കുറയ്ക്കുന്നതിന്റെ ഭാഗമായി ശനിയും ഞായറും നടത്തുന്ന സമ്പൂര്‍ണ ലോക്ഡൗണ്‍ ഈ ആഴ്ചയും തുടരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only