06 ജൂൺ 2021

ബജറ്റിൽ വ്യാപാരികൾക്ക് നിരാശ
(VISION NEWS 06 ജൂൺ 2021)


കൊടുവള്ളി:ബജറ്റിൽ കച്ചവടക്കാർക്ക് എന്തെങ്കിലും നൽകുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു നോട്ട് നിരോധനത്തിനു ശേഷം പ്രളയം, നിപ്പ,കോവിഡ് ഒന്നാം വരവും രണ്ടാം വരവും തുടങ്ങിയ പ്രയാസങ്ങളിൽ ഏറ്റവും ബുദ്ധിമുട്ടി നിൽക്കുന്നത് കേരളത്തിലുള്ള വ്യാപാരി സമൂഹം ആണ് അതുകൊണ്ട് തന്നെ മുന്നോട്ടു പോകുക എന്നുള്ളത് വളരെ പ്രയാസമാണ് ഈ സമയത്ത് തന്നെ ആയിരക്കണക്കിനു സ്ഥാപനങ്ങൾ കച്ചവട മേഖലയുടെ തകർച്ച കാരണം പൂട്ടിപ്പോയി എന്നതുകൊണ്ടും ഓൺലൈൻ കുത്തക ഭീമൻമാരുടെയാതൊരു  നിയന്ത്രണമില്ലാത്ത വ്യാപാരം കൊണ്ടും ഇനിയുള്ള കാലം പ്രത്യേകിച്ച് മൊബൈൽ ഫോൺ അനുബന്ധ വ്യാപാരികൾക്ക് മുന്നോട്ടു പോകുവാൻകഴിയാത്തതുകൊണ്ട്  സർക്കാർഞങ്ങളെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ച ഉണ്ടായിരുന്നു.ലോക്ക് ഡൗണിനു ശേഷം വ്യാപാരസ്ഥാപനങ്ങൾ തുറന്നാൽ വലിയൊരു വെല്ലുവിളിയാണ്  വ്യാപാരികൾക്ക് ഉണ്ടാവുക എന്നുള്ളതുകൊണ്ട് കച്ചവടക്കാരെ സംരക്ഷിക്കുവാനുള്ള സാമ്പത്തിക പാക്കേജ്,കോ വിഡ് വാക്സിൻ നൽകുന്നതിനുള്ള മുൻഗണന,പലിശ രഹിത ബാങ്ക് വായ്പ തുടങ്ങിയ കാര്യങ്ങൾ സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് മൊബൈൽ ഫോൺ റീറ്റെയിലേഴ്സ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡണ്ട് സദ്ദാംഹുസൈൻ പാലക്കാട് ,സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റബിയ വളാഞ്ചേരി,സംസ്ഥാന ട്രഷറർ അൻസിൽ , ഷി ഹാൻബഷീ, സാജിദ് കൊല്ലം ,കാദർ കൊടുവള്ളി ,സുൽഫിക്കർ വയനാട്, താഹിർ കണ്ണൂർ, പ്രസാദ് തിരുവനന്തപുരം,മുസ്തഫ മലപ്പുറം, ഷഹനസ്, പാലക്കാട്,ഏണസ്റ്റ് തൃശൂർ,സിനോജ്, താമരക്കുളം. ഓൺലൈൻ മീറ്റിംഗിലൂടെ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only