01 ജൂൺ 2021

എയര്‍ ഇന്ത്യ എക്സ്‍പ്രസ് : ടിക്കറ്റുകള്‍ റദ്ദാക്കിയ യാത്രക്കാര്‍ക്ക് പണം തിരികെ നൽകും
(VISION NEWS 01 ജൂൺ 2021)

​ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസില്‍ ടിക്കറ്റുകള്‍ റദ്ദാക്കിയ യാത്രക്കാര്‍ക്ക് പണം തിരികെ ലഭിക്കുമെന്ന് റിപ്പോര്‍ട്ട് . റദ്ദാക്കിയ ടിക്കറ്റുകളുടെ തുക പ്രത്യേക വൗച്ചറുകളായി മാറ്റുകയായിരുന്നു നേരത്തെ ചെയ്തത്. ഇതിന് പകരം പണം തിരികെ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിമാനക്കമ്പനി ട്രാവല്‍ ഏജന്‍സികളെ അറിയിച്ചു.

ടിക്കറ്റ് റദ്ദാക്കിയ ശേഷം പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാരും ട്രാവല്‍ ഏജന്‍സികളും പരാതികളുമായി രംഗത്തെത്തിയിരുന്നു . പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ ഹർജിയെ തുടര്‍ന്ന് ടിക്കറ്റ് തുക തിരികെ നല്‍കണമെന്ന് കോടതി വിധിച്ചെങ്കിലും കൂടുതല്‍ പേര്‍ക്കും പണം ലഭിച്ചിട്ടില്ല.
റദ്ദാക്കിയ ടിക്കറ്റുകളുടെ പണം തിരികെ നല്‍കുന്നതിന് പകരം മറ്റൊരു യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉപയോഗിക്കാവുന്ന വൗച്ചറുകളായി മാറ്റുകയാണ് കമ്പനി നേരത്തെ ചെയ്‍തത്. 2021 ഡിസംബര്‍ 31നകം ഇവ ഉപയോഗിക്കണമെന്നായിരുന്നു നിബന്ധന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only