22 ജൂൺ 2021

രാജ്യത്ത് ഇതുവരെ ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നോർത്ത് കൊറിയ
(VISION NEWS 22 ജൂൺ 2021)
രാജ്യത്ത് ഇതുവരെ ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നോർത്ത് കൊറിയ ലോകാരോഗ്യ സംഘടനയോട് പറഞ്ഞു. ജൂൺ 10 വരെ കൊറോണ വൈറസിനായി 30,000ത്തിലധികം പേരെ പരിശോധിച്ചെങ്കിലും ഇതുവരെ ഒരു അണുബാധ പോലും കണ്ടെത്തിയിട്ടില്ലെന്നാണ് നോർത്ത് കൊറിയ നൽകിയ റിപ്പോർട്ട്.

ജൂൺ 4 മുതൽ 10 വരെ നോർത്ത് കൊറിയയുടെ പരിശോധനയിൽ 733 പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അതിൽ 149 പേർ ഇൻഫ്ലുവൻസ പോലുള്ള രോഗങ്ങളോ കഠിനമായ ശ്വാസകോശ സംബന്ധമായ അണുബാധകളോ ഉള്ളവരാണെന്നും ലോകാരോഗ്യ സംഘടന ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only