02 ജൂൺ 2021

സംസ്ഥാനത്ത്‌ മരണനിരക്ക് ഉയരുന്നു; വാക്സിൻ വിതരണത്തിൽ മന്ദത
(VISION NEWS 02 ജൂൺ 2021)


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ ഉയരുമ്പോഴും പരമാവധിപേർക്ക് കോവിഡ് പ്രതിരോധമരുന്ന് നൽകുന്നതിൽ മന്ദത തുടരുന്നു. പ്രതിദിനം രണ്ടരലക്ഷം ഡോസ് വിതരണംചെയ്യാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും ആവശ്യത്തിന് വാക്സിൻ ലഭ്യമല്ല. കേന്ദ്രം വാക്സിൻ ലഭ്യമാക്കുന്നില്ലെന്നതാണ് പ്രധാനപ്രശ്നമായി സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. 45 വയസ്സിൽ താഴെയുള്ളവർക്കായി സംസ്ഥാനം നേരിട്ട് ഒരുകോടി ഡോസ് വാങ്ങാൻ നടപടിയാരംഭിച്ചെങ്കിലും വാക്സിൻലഭ്യതയില്ലാത്തതും പ്രശ്നമാണ്.

സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. മൂന്നാം തരംഗത്തിനുമുമ്പ് വാക്സിനേഷൻ അനിവാര്യമാണ്. ചൊവ്വാഴ്ച വൈകുന്നേരംവരെ 95,54,300 ഡോസ് വാക്സിൻ സംസ്ഥാനത്ത് വിതരണംചെയ്തു. ഇതിൽ 74,68,560 ആദ്യ ഡോസും 20,85,740 രണ്ടാം ഡോസുമാണ്.

കഴിഞ്ഞദിവസം വരെ സംസ്ഥാനത്തെ മരണസംഖ്യ 8815 ആണ്. ഇതിൽ 6456 പേരും അറുപതിനുമുകളിലുള്ളവരായിരുന്നു. 41-നും 59-നും ഇടയിലുള്ള 1992 പേർക്കും 18-നും 40-നും ഇടയിലുള്ള 353 പേർക്കും ജീവൻ നഷ്ടമായി. 17-ൽ താഴെയുള്ള 14 കുട്ടികളുടെ ജീവനും കോവിഡ് കവർന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only