23 ജൂൺ 2021

സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല: നികുതി സെക്രട്ടറിയുമായുള്ള ചർച്ചയിൽ ധാരണയായില്ല
(VISION NEWS 23 ജൂൺ 2021)

സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല. നികുതി സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ, വെയർ ഹൗസ് മാർജിൻ കുറയ്ക്കുന്നതിൽ തീരൂമാനമാകാത്ത സാഹചര്യത്തിലാണ്, ബാറുകൾ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഉടമകളുടെ സംഘടന എത്തിയത്.

സർക്കാർ തലത്തിലെ ചർച്ചയ്ക്ക് ശേഷമെ വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളു. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ബാറുകളും കൺസ്യൂമർ ഫെഡ് ഔട്ട്‌ലറ്റുകളും പ്രവർത്തിക്കുന്നില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only