25 ജൂൺ 2021

പിഞ്ചു കുഞ്ഞിനെ കൊന്ന് കരിയില കാട്ടിൽ ഒളിപ്പിച്ച സംഭവം: ആര്യയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്
(VISION NEWS 25 ജൂൺ 2021)

കൊല്ലം കല്ലുവാതുക്കലിൽ കരിയില കൂനയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന കേസിലെ പ്രതി രേഷ്മയ്‌ക്കെതിരെ ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്ത ആര്യയുടെ കുറിപ്പ്. 

അറിഞ്ഞുകൊണ്ട് ആരേയും താൻ ചതിച്ചിട്ടില്ലെന്ന് ആര്യയുടെ കുറിപ്പിൽ പറയുന്നു. തന്റെ മകനെ നന്നായി നോക്കണം. എല്ലാവരും ക്ഷമിക്കണമെന്നും ആര്യയുടെ ആത്മഹത്യാകുറിപ്പിലുണ്ട്. 

രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് കുറിപ്പിലുള്ളത്. അവരുടെ ജീവിതം നന്നാകണമെന്ന് മാത്രമാണ് താൻ കരുതിയത്. പിഞ്ചു കുഞ്ഞിനെ കൊന്ന കേസിൽ പൊലീസ് പിടികൂടുന്നത് സഹിക്കാൻ കഴിയില്ലെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്.

കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചത് താൻ ഒറ്റയ്ക്കാണെന്നും ​ഗർഭിണിയായിരുന്നെന്ന വിവരം മറ്റാർക്കും അറിയില്ലായിരുന്നു എന്നുമുള്ള രേഷ്മയുടെ വാദവും ഇതോടെ പൊളിയുകയാണ്. രേഷ്മയുമായി ഏറ്റവുമടുപ്പമുണ്ടായിരുന്ന ആളാണ് ഭർത്തൃസഹോദരന്റെ ഭാര്യയായ ആര്യ. ഇവരുടെ പേരിലുള്ള സിം കാർഡാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനുമായി ചാറ്റ് ചെയ്യാൻ രേഷ്മ ഉപയോ​ഗിച്ചിരുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only