21 ജൂൺ 2021

നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട, ഒരു കോടിയോളം വില വരുന്ന സ്വ‍ർണം കസ്റ്റംസ് പിടികൂടി
(VISION NEWS 21 ജൂൺ 2021)

വിദേശത്ത് നിന്നും കടത്താൻ ശ്രമിച്ച ഒരു കോടിയോളം രൂപയോളം വില വരുന്ന സ്വ‍ർണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പിടികൂടി. ഒരാളെ കസ്റ്റഡിയിൽ എടുത്തു. ഖത്തറിൽ നിന്നും ഖത്തർ എയർവേസ് വിമാനത്തിൽ വന്ന മലപ്പുറം സ്വദേശിയിൽ നിന്നാണ് 1,998 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. മിക്സിയിലും സ്പീക്കറിലും കഷണങ്ങളാക്കി ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കസ്റ്റഡിയിൽ എടുത്ത യാത്രക്കാരനെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only