04 ജൂൺ 2021

മുന്നാക്ക വിഭാഗ പട്ടിക പ്രസിദ്ധീകരിച്ചു.
(VISION NEWS 04 ജൂൺ 2021)





സംസ്ഥാന സര്‍ക്കാര്‍ മുന്നാക്ക വിഭാഗ പട്ടിക പ്രസിദ്ധീകരിച്ചു. 166 വിഭാഗങ്ങളെയാണ് ആനുകൂല്യം ലഭിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹൈക്കോടതി മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.പട്ടിക പ്രസിദ്ധീകരിക്കാത്തതിനെ കഴിഞ്ഞ ദിവസം എന്‍എസ്‌എസ് വിമര്‍ശിച്ചിരുന്നു. ചീഫ് സെക്രട്ടറിക്ക് കോടതിയലക്ഷ്യ നോട്ടീസും എന്‍എസ് എസ് അയച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only