21 ജൂൺ 2021

ഇലകളില്‍ ചിത്രവിസ്മയങ്ങള്‍ തീര്‍ക്കുന്ന തന്‍സീല്‍
(VISION NEWS 21 ജൂൺ 2021)

ഇലകളില്‍ ഛായാചിത്രങ്ങളും രൂപങ്ങളും വെട്ടിയൊരുക്കി മുഹമ്മദ് തന്‍സീല്‍ ശ്രദ്ധേയനാവുകയാണ്. ചിത്രരചനയിലും പാഴ്‌വസ്തുക്കൾ കൊണ്ട് കൗതുക വസതുക്കളും അലങ്കാരങ്ങളും ഒരുക്കുന്നതിലും കഴിവ് തെളിയിച്ച തന്‍സീല്‍ ഇലകളില്‍ രൂപങ്ങള്‍ വെട്ടിയൊരുക്കി ഇതിനകം ശ്രദ്ധ നേടികഴിഞ്ഞു. ചെറിയ ഇലകളില്‍ പോലും നിരവധി ചിത്രങ്ങള്‍ തന്‍സീല്‍ രചിച്ചു. 

കഴിഞ്ഞ ദിവസം തെങ്ങോലയില്‍ തന്‍സീല്‍ രൂപകല്‍പന ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ ഛായാചിത്രവും പൂര്‍ണകായ രൂപവും ശ്രദ്ധേയമായിരുന്നു. മൂന്ന് ദിവസം കൊണ്ടാണ് അദ്ദേഹം ഈ ചിത്രം പൂര്‍ത്തിയാക്കിയത്. മങ്കട ഗവ. ഹൈസ്കൂളില്‍ നിന്ന് ഈ വര്‍ഷം പത്താം തരം പൂര്‍ത്തിയാക്കിയ തന്‍സീല്‍ മങ്കട മേലോട്ടും കാവില്‍ പരിയംകണ്ടന്‍ അബ്ദുള്‍ മുനീറിന്റെയും സുഫൈറ ബാനുവിന്റെയും മകനാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only