08 ജൂൺ 2021

പാഠപുസ്തകങ്ങള്‍ പോലെ ഡിജിറ്റല്‍ ലഭ്യത ഉറപ്പാക്കും; ഇന്റര്‍നെറ്റ് സൗജന്യമാക്കുമെന്നും മുഖ്യമന്ത്രി
(VISION NEWS 08 ജൂൺ 2021)





വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റല്‍ വേര്‍തിരിവ് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാഠപുസ്തകങ്ങള്‍ പോലെ ഡിജിറ്റല്‍ ലഭ്യത ഉറപ്പാക്കും. ഇന്റര്‍നെറ്റ് സൗജന്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനാവശ്യമായ കരുതല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. സര്‍ക്കാരിനൊപ്പം വിവിധ സ്രോതസ്സുകളെ സമാഹരിച്ച് ഡിജിറ്റല്‍ വിദ്യാഭ്യാസരംഗം നമുക്ക് നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

നമ്മുടെ സംസ്ഥാനത്തെ കുട്ടികളിലെ ഒരു വിഭാഗത്തിന് ഡിജിറ്റല്‍ പഠനത്തിന് ആവശ്യമായ ഉപകരണം വാങ്ങാന്‍ ശേഷിയില്ലാത്തവരാണ്. കൊവിഡിന്റെ രണ്ടാം തരംഗത്തിലാണ് നാം ഇപ്പോള്‍ നില്‍ക്കുന്നത്. ഒന്നാം തരംഗം വന്നപ്പോള്‍ നാം രണ്ടാം തരംഗത്തെ കുറിച്ച് ആലോചിച്ചിരുന്നില്ല. ഇപ്പോള്‍ നാം മൂന്നാം തരംഗത്തെ കുറിച്ച് പറയുന്നു.അത് സൂചിപ്പിക്കുന്നത് കൊവിഡ് കുറച്ച് കാലം നമുക്ക് ഒപ്പമുണ്ടാകുമെന്നാണ്. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം അത്രവേഗം അവസാനിപ്പാക്കാന്‍ കഴിയുമെന്ന് പറയാനാവില്ല. പാഠപുസ്തകം പോലെ എല്ലാവര്‍ക്കും ഡിജിറ്റല്‍ ഉപകരണം ആവശ്യമാണ്. അതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only