08 ജൂൺ 2021

ബാലുശ്ശേരി ബൈപാസ് യാഥാര്‍ഥ്യമാവും: പൊതുമരാമത്ത് മന്ത്രി
(VISION NEWS 08 ജൂൺ 2021)

ബാലുശ്ശേരിയില്‍ ബൈപാസ് നിര്‍മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വ.പി എ മുഹമ്മദ് റിയാസ്. അഡ്വ: കെ എം സച്ചിന്‍ദേവ് എംഎല്‍എ അവതരിപ്പിച്ച സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.

ബാലുശ്ശേരി കാട്ടാന്‍വളളി പെട്രോള്‍ പമ്പ് മുതല്‍ ബാലുശ്ശേരി മുക്കില്‍ അവസാനിക്കുന്ന രീതിയിലാണ് അലൈന്‍ മെന്റ് തയ്യാറാക്കിയിട്ടുള്ളത്. ഒരു വീട് പോലും നഷ്ടപ്പെടാതെയാണ് 2.4 കി മീ ബൈപാസ് നിര്‍മിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. 1.8 കി.മി സര്‍വേ നടപടി പൂര്‍ത്തിയായി. 600 മീറ്റര്‍ കൂടി സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only