01 ജൂൺ 2021

സി ബി എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഇല്ല
(VISION NEWS 01 ജൂൺ 2021)

​ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി വിളിച്ചുചേർത്ത യോ​ഗത്തിലാണ് പരീക്ഷ വേണ്ടെന്ന കാര്യത്തിൽ ധാരണയായത്. ഏറെ നാളത്തെ അനിശ്ചിതത്വത്തിനും ചർച്ചക്കും ഒടുവിലാണ് തീരുമാനം വേണ്ടെന്ന് വയ്ക്കുന്നത്.

വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ഇക്കാര്യത്തിൽ ആശങ്ക അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ഉന്നത തല യോഗത്തിൽ പറഞ്ഞു. 

കൊവിഡ് വ്യാപനം രാജ്യത്ത് അതിരൂക്ഷമാണ്. ചില സംസ്ഥാനങ്ങളിൽ കൊവിഡ് കുറഞ്ഞ് വരുന്നുണ്ടെങ്കിലും മറ്റ് ചിലയിടങ്ങളിൽ ലോക് ഡൗൺ അടക്കമുള്ള സാഹചര്യം നിലവിലുണ്ട്. വിദ്യാര്‍ത്ഥികളുടെ സുരക്ഷയിൽ ഒരുതരത്തിലും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് വിലയിരുത്തിയാണ് പരീക്ഷ വേണ്ടെന്ന നിര്‍ണ്ണായക തീരുമാനം എടുക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only