09 ജൂൺ 2021

കുപ്രസിദ്ധ കുറ്റവാളി ജയ്പാല്‍ സിങ് ഭുള്ളറിനെ വെടിവെച്ചു കൊന്നു
(VISION NEWS 09 ജൂൺ 2021)

പഞ്ചാബിലെ കുപ്രസിദ്ധ കുറ്റവാളി ജയ്പാല്‍ സിങ് ഭുള്ളറിനെയും സഹായി ജാസി ഖറാറിനെയും ഏറ്റുമുട്ടലില്‍ പൊലീസ് വധിച്ചു. കൊല്‍ക്കത്തയിലെ ന്യൂ ടൗണിലെ സപൂര്‍ജി പലഞ്ചി പാര്‍പ്പിട സമുച്ചയത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പഞ്ചാബ് പൊലീസും പ്രത്യേക ദൗത്യസേനയും (എസ്.ടി.എഫ്) സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. കൊല്‍ക്കത്ത പൊലീസിലെ ഒരു ഉദ്യോഗസ്ഥന് ഏറ്റുമുട്ടലിനിടെ ഗുരുതര പരിക്കേറ്റു.

പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി കൊലപാതകം, കൊള്ള, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, കള്ളക്കടത്ത് തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജയ്പാല്‍ ഭുള്ളര്‍. കുറ്റകൃത്യങ്ങളില്‍ പ്രാവീണ്യം നേടിയ, സംസ്ഥാനങ്ങളിലുടനീളം ഗുണ്ടാസംഘങ്ങളെ സൃഷ്ടിച്ച ഒരേയൊരു ക്രിമിനല്‍ സംഘമാണ് ഭുള്ളറിന്‍റേത്. ഇവര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാറില്ല.

ലുധിയാനയിലെ ജാഗ്രോണിലെ ന്യൂ ഗ്രെയിന്‍ മാര്‍ക്കറ്റില്‍ രണ്ട് പഞ്ചാബ് പൊലീസ് എ.എസ്.ഐമാരെ വെടിവച്ച്‌ കൊന്നതിനെ തുടര്‍ന്ന് മെയ് 15 മുതല്‍ പ്രത്യേക അന്വേഷണ സംഘം ഭുള്ളറിനെ പിന്തുടരുകയായിരുന്നു. ഈ കേസില്‍ ഫിറോസ്പൂരിലെ ജയ്പാല്‍ സിങ് ഭുള്ളര്‍, മൊഗയിലെ ബല്‍ജിന്ദര്‍ സിങ് എന്ന ബബ്ബു, ഖരാറിലെ ജസ്പ്രീത് സിങ്, ലുധിയാന ജില്ലയിലെ ദര്‍ശന്‍ സിങ് എന്നിവര്‍ പ്രതികളാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only