20 ജൂൺ 2021

ഓമശ്ശേരിയിലെ വൈദ്യുതി മുടക്കം: യൂത്ത്‌ ലീഗ്‌ പ്രക്ഷോഭത്തിന്‌.
(VISION NEWS 20 ജൂൺ 2021)


ഓമശ്ശേരി:ഓമശ്ശേരിയിലെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടക്കം പതിവാകുന്നത്‌ ജനജീവിതം ദു:സ്സഹമാക്കുന്നു.വിദ്യാര്‍ഥികളുടെ ഓൺ ലൈൻ വിദ്യാഭ്യാസമുൾപ്പടെ നിലവിൽ താറുമാറായിരിക്കുകയാണ്.ഇതിനെതിരെ ഓമശ്ശേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ശക്തമായി പ്രതിഷേധിച്ചു.അധികൃതർ നിസ്സംഗ ഭാവം വെടിഞ്ഞ്‌ പ്രശ്നപരിഹാരം കണ്ടില്ലെങ്കിൽ യൂത്ത്‌ ലീഗ്‌ പ്രക്ഷോഭം നടത്തുമെന്ന് യോഗം മുന്നറിയിപ്പ്‌ നൽകി.കഴിഞ്ഞ കുറേ മാസങ്ങളായി വൈദ്യുതി മുടക്കം പതിവാകുന്നത്‌ വലിയ തോതിൽ ജനരോഷത്തിന്‌ ഇടയാക്കുന്നുണ്ട്‌.


പ്രസിഡണ്ട് മുനവ്വർ സാദത്ത് പുനത്തിൽ അധ്യക്ഷത വഹിച്ചു.ജ.സെക്രട്ടറി സഹദ് കൈവേലിമുക്ക് സ്വാഗതം പറഞ്ഞു.ഇസ്മായിൽ വെളിമണ്ണ,ജാബിർ നടമ്മൽ പോയിൽ,റഷീദ് മങ്ങാട്,പി.പി.നൗഫൽ അമ്പലക്കണ്ടി,മൻസൂർ പുത്തൂർ,റഫീഖ് മുണ്ടുപാറ,നുഹ്മാൻ പുറായിൽ,ഇഖ്ബാൽ കാവുങ്ങൽ.ട്രഷറർ അഷ്റഫ് ഓമശ്ശേരി നന്ദിയും  പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only