23 ജൂൺ 2021

സാക്ഷര കേരളമെന്ന് പറയും, രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീധനം നല്‍കുന്ന സംസ്ഥാനം കേരളമാണ്; ഐ.ജി ഹര്‍ഷിത അട്ടല്ലൂരി
(VISION NEWS 23 ജൂൺ 2021)

സാക്ഷര കേരളം എന്നു പറയുമെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീധനം വാങ്ങുന്നത് കേരളത്തിലാണെന്ന് വിസ്മയ കേസ് അന്വേഷിക്കുന്ന ഐജി ഹര്‍ഷിത അട്ടല്ലൂരി. ദിവസവും ഇത്തരം കേസുകള്‍ ഉണ്ടാകുന്നുണ്ടെന്നും, ഇത്തരം പീഡനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മൂന്നാമൊതാരാള്‍ക്കും പൊലീസില്‍ പരാതിപ്പെടാമെന്നും ഹര്‍ഷിത കൂട്ടിച്ചേര്‍ത്തു.
 
ദിവസവും ഇതുപോലെയുള്ള കേസുകള്‍ ഉണ്ടാകുന്നുണ്ട്. നിര്‍ഭാഗ്യമെന്ന് പറയട്ടെ എന്റെ സോണില്‍ തന്നെ എല്ലാ ദിവസവും ഒരു കേസ് എങ്കിലും ഉണ്ടാകുന്നുണ്ട്. നാലോ അഞ്ചോ ദിവസം നമ്മള്‍ ഇത് ചര്‍ച്ച ചെയ്യും. പക്ഷെ നമ്മുടെ പെങ്ങളുടെ കാര്യംവന്നാല്‍, നമ്മുടെ മകളുടെ കാര്യം വന്നാല്‍ നമ്മള്‍ സ്ത്രീധനം കൊടുക്കുകയും ചെയ്യും. സ്ത്രീധനം എന്നത് വളരെ സാധാരണമായ ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നും ഹര്‍ഷിത പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only