01 ജൂൺ 2021

ലൈറ്റ്നിംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ മില്ലത്ത് ബ്രിഗേഡിന് കൈമാറി
(VISION NEWS 01 ജൂൺ 2021)


കൊടുവള്ളി: കോഴിക്കോട് ജില്ലയിലെ തന്നെ മികച്ച ക്ലബ്ബുകളിൽ ഒന്നാണ് ലൈറ്റ്നിംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌. പതിറ്റാണ്ടുകളായി കൊയപ്പ അഹമ്മദ് കുഞ്ഞി സ്മാരക ഫുട്ബോൾ മത്സരവുമായി  അവർ കൊടുവള്ളിയുടെ കായിക രംഗത്ത് മികച്ച സാന്നിധ്യവും ആണ്. കൂടാതെ കൊടുവള്ളി യിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും വിദ്യാഭ്യാസ- ആരോഗ്യ - ക്ഷേമ രംഗത്ത് പുത്തനുണർവ്വ് സൃഷ്ടിക്കുന്നതിനും കാലങ്ങളായി മികച്ച സേവനം ചെയ്തു വരുന്നു.
ഈ കോവിഡ് മഹാമാരിയുടെ കാലത്തും ടീം ലൈറ്റ്നിംഗ് അതുമായി ബന്ധപ്പെട്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ ഊന്നൽ നൽകുന്നു. കൊടുവള്ളി യിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന മുഴുവൻ സന്നദ്ധ സംഘടനകൾക്കും ആവശ്യമായ പി പി ഇ കിറ്റ് അടക്കമുള്ള സംവിധാനങ്ങൾ ലൈറ്റ്നിംഗ് നൽകിയിട്ടുണ്ട്. മറ്റ് സഹായങ്ങളും ചെയ്ത് വരുന്നു. കോവിഡിന്റെ തുടക്ക കാലം മുതലേ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആംബുലൻസ് സംവിധാനം, അണു നശീകരണം, രോഗികൾക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ ഒരുക്കൽ തുടങ്ങിയവ വളരെ മികച്ച രീതിയിൽ നടത്തിക്കൊണ്ട് പോകുന്ന ഐ എൻ എൽ -മില്ലത്ത് ബ്രിഗേഡിയർ പ്രസ്ഥാനത്തിനും 
എം ഫൈസൽ ( മാക്സ് ) പ്രസിഡന്റും  CK ജലീൽ ജനറൽ സെക്രട്ടറിയും നജുമുദ്ധീൻ തങ്ങൾസ് ട്രഷററുമായുള്ള ലൈറ്റ്നിംഗ് ക്ലബ്, പി പി ഇ കിറ്റ്, ഫോഗ് മെഷീൻ പ്രവർത്തനത്തിനു ആവശ്യമായ ഗ്യാസ് സിലണ്ടർ ഇന്നലെ നൽകി. മില്ലത്ത് ബ്രിഗേഡ് ഭാരവാഹികൾ ആയ മുനിസിപ്പൽ ഐ എൻ എൽ ജനറൽ സെക്രട്ടറിയും കൊടുവള്ളി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ഒ പി റഷീദ്, മുനിസിപ്പൽ എൻ വൈ എൽ പ്രസിഡന്റ്‌ തട്ടങ്ങൽ റഷീദ്, സിദ്ധീഖ് കാരാട്ട് പൊയിൽ സലാഹുദ്ധീൻ മുക്കിലങ്ങാടി  സാഫി പെരീക്കണ്ടി  RC മുനീർ  റഷീദ് RC   എന്നിവർ ഏറ്റുവാങ്ങി
പ്രതിസന്ധികളുടെ ഈ കാലത്ത് സേവന പാതയിലൂടെയുള്ള ഞങ്ങളുടെ പ്രയാണത്തിനു താങ്ങും തണലുമായ ലൈറ്റ്നിംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഭാരവാഹികൾക്കും അണിയറ പ്രവർത്തകർക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു. അതോടൊപ്പം തുടർന്നും നിങ്ങളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുകയും ചെയ്യുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only