26 ജൂൺ 2021

വയനാട് ബത്തേരിയിലെ ബിവറേജിന് സമീപം ഒരാള്‍ മരിച്ചനിലയില്‍
(VISION NEWS 26 ജൂൺ 2021)

വയനാട് ബത്തേരിയിലെ ബിവറേജിന് സമീപം ഒരാളെ ഗുരുതര പരിക്കുകളോടെ മരിച്ച നിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍ ബത്തേരി മന്ദംകൊല്ലിയില്‍ ശനിായഴ്ച പുലര്‍ച്ച ഒന്നരയോടെയാണ് സംഭവം. മദ്യലഹരിയിലുള്ള തര്‍ക്കത്തിനിടയില്‍ മരണപ്പെട്ടതായാണ് പൊലീസ് സംശയിക്കുന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ തമിഴ്‌നാട് സ്വദേശി ആണെന്നാണ്​ സംശയം. മൃതദേഹം ബത്തേരി താലൂക്ക് ആശു പത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം തുടങ്ങി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only