22 ജൂൺ 2021

കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു.
(VISION NEWS 22 ജൂൺ 2021)





തിരുവനന്തപുരം: ആർദ്രമധുരവും കാല്പനികവുമായ ഒട്ടേറെ ചലച്ചിത്രഗാനങ്ങളുടെയും ലളിതഗാനങ്ങളുടെയും രചയിതാവും കവിയുമായ പൂവച്ചൽ ഖാദർ (73) അന്തരിച്ചു.

തിങ്കളാഴ്ച രാത്രി 12.15-ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം.

ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ബന്ധുക്കൾ അറിയിച്ചു.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

ആക്കോട്ട് വീട്ടിലെ അമിനാബീവിയാണ് ഭാര്യ.
മക്കൾ: തുഷാര, പ്രസൂന.
മരുമക്കൾ: സലീം (സഹകരണ വകുപ്പ്), അഹമ്മദ് ഷെറിൻ (കേരള യൂണിവേഴ്സിറ്റി).

കബറടക്കം ഇന്ന് (22-06-2021- ചൊവ്വ) വൈകുന്നേരം ഔദ്യോഗിക ബഹുമതികളോടെ കുഴിയൻകോണം മുസ്ലിം ജമാ അത്ത് പള്ളി കബറിസ്ഥാനിൽ.

നാനൂറോളം സിനിമകൾക്കായി ആയിരത്തി ഇരുനൂറോളം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

ശരറാന്തൽ തിരിതാണു (കായലും കയറും) ചിത്തിര തോണിയിൽ, നാഥാ നീവരും കാലൊച്ച (ചാമരം) ആദ്യസമാഗമ ലജ്ജയിൽ ( ഉത്സവം) ഏതൊ ജന്മകൽപ്പനയിൽ (പാളങ്ങൾ) അനുരാഗിണി (ഒരു കുടക്കീഴിൽ) നീയെന്റെ പ്രാർത്ഥന കേട്ടൂ (കാറ്റുവിതച്ചവൻ) മൗനമേ നിറയും.. തുടങ്ങി നിരവധി ശ്രദ്ധേയഗാനങ്ങൾക്ക് പൂവച്ചൽ തൂലിക ചലിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only