08 ജൂൺ 2021

സ്വകാര്യ ആശുപത്രികളിലെ വാക്സിന്‍ വില നിശ്ചയിച്ചു.
(VISION NEWS 08 ജൂൺ 2021)

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് വാക്സിന്‍ വില നിശ്ചയിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. കോവീഷീല്‍ഡ്- 780 രൂപ, കോവാക്സിന്‍ - 1410 രൂപ, സ്പുട്നിക് - വി - 1145 രൂപ എന്നിങ്ങനെയാണ് വാക്സിന്‍ വില. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് തീരുമാനം.ടാക്സുകളും ആശുപത്രി സര്‍വീസ് ചാര്‍ജ് ആയ 150 രൂപ ഉള്‍പ്പെടെയാണ് ഈ നിരക്ക്. സ്വകാര്യ ആശുപത്രികള്‍ 150 രൂപയില്‍ കൂടുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കരുതെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only