06 ജൂൺ 2021

പരിസ്ഥിതി ദിനാഘോഷം വേനപ്പാറ : ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ പരിസ്ഥിതി ദിനം സാഘോഷം കൊണ്ടാടി.
(VISION NEWS 06 ജൂൺ 2021)
പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഡെപ്യൂട്ടി ഡയറക്ടറായി വിദ്യാഭ്യാസ വകുപ്പിൽ നിന്നും വിരമിക്കുകയും ചെയ്ത ശ്രീ. സി.സി. ജേക്കബ് സർ വിദ്യാർത്ഥികൾക്ക്പരിസ്ഥിതി ദിന സന്ദേശം നൽകി.

നാളേക്കൊരു തണൽ, സ്കൂൾ അങ്കണത്തിൽ അധ്യാപകരും കെഎസ്ഇബി ജീവനക്കാരായ ശ്രീ ബാബുവും ശ്രീ രാജേഷും ചേർന്ന് വൃക്ഷത്തൈ നട്ടുവൃക്ഷതൈ നട്ടു.

 വിദ്യാർത്ഥികൾക്കായി ചിത്ര രചന മത്സരം, പ്രസംഗ മത്സരം, സ്റ്റാറ്റസ് വീഡിയോ നിർമാണം, ക്വിസ്.. എന്നി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു.

 ഈ ചടങ്ങിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈ നടുകയും അവയോടൊപ്പം ഉള്ള ഫോട്ടോ ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു.

 ഹെഡ്മാസ്റ്റർ ശ്രീ റോയ് ഒവേലിയോടൊപ്പം പരിസ്ഥിതി ക്ലബ് ഭാരവാഹികളായ ജിജോ തോമസ്, സ്മിത സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരായട്രീസാമ്മ ജോസഫ്, ബാബു എം. വി, ഷൈനി ജോസഫ്, ജിസ്സ ജോർജ്, സോണിയ തോമസ്, വിനി ജോർജ്, ഡേവിസ് മാത്യു എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only