23 ജൂൺ 2021

മടവൂരിൽ കാട്ടുപന്നികൾ കൃഷി നശിപ്പിച്ച നിലയിൽ
(VISION NEWS 23 ജൂൺ 2021)

കൊടുവള്ളി -മടവൂർ ഏരത്ത് മുക്ക് കരൂഞ്ഞി പ്രദേശത്ത്കാട്ടുപന്നികൾ കാർഷിക വിളകൾ നശിപ്പിച്ചു, കഴിഞ്ഞ ദിവസംം രാത്രിയിലാണ് സംഭവം, കപ്പ ,
തെങ്ങിൻ തൈകൾ, വാഴ തുടങ്ങിയ കൃഷിയിടങ്ങൾക്കാണ് നാശനഷ്ടം നേരിട്ടത്. കൃഷികൾ പിഴുതു മാറ്റപ്പെട്ട നിലയിലാണ്, കാണപ്പെട്ടത്,
അടുക്കത്ത് പറമ്പത്ത് അതൃമാൻ കുട്ടി ഹാജി, കുയ്യോടിയിൽ മാനുണ്ണി നായർ, കുളിപ്പാറമ്മൽ അമ്മദ്, മലയിലാത്തൂട്ട് അബൂബക്കർ-, ശിബിലി, അടുക്കത്തുമ്മൽ മൊയ്തീൻ, കരുവാപ്പെറ്റമ്മൽ രാജൻ, അടുക്കത്ത് പറമ്പത്ത് ഉമ്മർ തുടങ്ങിയ നിരവധി
കർഷകരുടെ കൃഷിക്കാണ് നാശം സംഭവിച്ചത്,
പുലർച്ചെ എട്ടോളം കാട്ടുപന്നികളെ സ്ഥലത്ത് കണ്ടതായി പരിസരവാസികൾ പറയുന്നു'
കാട്ടുപന്നികൾ നാശനഷ്ടം വരുത്തിയത് സം ഭവസ്ഥലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധി സംഘം സന്ദർശിച്ചു
ജില്ലാ പഞ്ചായത്ത് മെമ്പർ പിടിഎം ഷറഫുന്നിസടീച്ചർ, കൊടുവള്ളിബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ദീഖലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർഷിൽനഷിജു, വാർഡ് മെമ്പർ സന്തോഷ് മാസ്റ്റർ തുടങ്ങിയവർ അനുഗമിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only