21 ജൂൺ 2021

കൊവിഡ് മാനദന്ധം പാലിക്കാതെ ഡി.ജി.പി ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്തുകൂടൽ; മുഖ്യമന്ത്രിക്ക് പരാതി നല്‍കി എം.എല്‍.എ നജീബ് കാന്തപുരം
(VISION NEWS 21 ജൂൺ 2021)

കൊവിഡ് മാനദണ്ഡം പാലിക്കാതെ ഡി.ജി.പി ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഒത്തുകൂടിയ സംഭവത്തില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നജീബ് കാന്തപുരം എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഒത്തുകൂടിയത്. ഇത് ചിത്രങ്ങൾ സഹിതം മാധ്യമങ്ങള്‍ പുറത്തു വിടുകയും ഏറെ ചർച്ചചെയ്യപെടുകയും ചെയ്തു. മാസ്‌ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് മുപ്പതോളം വരുന്ന പോലീസുകാര്‍ സംഗമിച്ചത്.

കൊവിഡ് പശ്ചാത്തലത്തില്‍ നാട്ടിലുടനീളം നിയന്ത്രണങ്ങൾ സാഹചര്യത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് എം.എല്‍.എ കത്തില്‍ ചൂണ്ടിക്കാട്ടി. മരണാനന്തര ചടങ്ങുകള്‍ക്കും, കല്ല്യാണങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായി തുറക്കപ്പെടാത്ത സാഹചര്യമാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സമരങ്ങള്‍ക്കെതിരെ പോലും പൊലീസ് നിയമ നടപടി സ്വീകരിച്ചു വരുകയാണ്. ഇതിനിടെ സമൂഹത്തിന് മാതൃകയാവേണ്ട പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്ന വീഴ്ചക്കെതിരെ ശക്തമായ നടപടി സ്വീകരിണമെന്നുമാണ് നജീബ് കാന്തപുരം കത്തില്‍ ആവശ്യപെടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only