03 ജൂൺ 2021

ഗൂഗിൾ മാപ്പിലെ ശബ്ദത്തിനുടമ ഇവിടെയുണ്ട്
(VISION NEWS 03 ജൂൺ 2021)

​ 400 ദശലക്ഷത്തിലധികം സ്മാർട്ട് ഫോണുകളിലെ ജിപിഎസുകളുടെ ശബ്ദത്തിനുടമ ആരാണെന്ന് അറിയാമോ? ഗൂഗിൾ അമ്മായി എന്നൊക്ക നമ്മൾ വിളിച്ചു കളിയാക്കാറുള്ള ആ ശബ്ദം ഒരു ഓസ്ട്രേലിയൻ‍ വനിതയുടെതാണെന്ന് നമ്മളില്‍ എത്ര പേർക്ക് അറിയാം? 'ജി‌പി‌എസ് പെൺകുട്ടി' എന്നറിയപ്പെടുന്ന ഇവരുടെ യഥാർഥ പേര് കാരെൻ ജേക്കബ്സൺ എന്നാണ്.

ഒരു സ്റ്റുഡിയോയിൽ ദിവസങ്ങൾ ചെലവഴിക്കേണ്ടി വരുന്നതും ടൺ കണക്കിന് വാക്യങ്ങൾ വായിക്കേണ്ടി വരുന്നതുമായ ഒരു ആയാസകരമായ ജോലിയാണ് കാരെൻ ഏറ്റെടുത്തത് ; അതെന്തിനെന്ന് അറിയാതിരുന്നിട്ടു കൂടി.  വർഷങ്ങൾക്കുശേഷം ഒരു സുഹൃത്ത് വിളിച്ച് “നിങ്ങൾ ഞങ്ങളുടെ ജിപിഎസിലാണുള്ളത്” എന്ന് പറയുമ്പോഴാണ് സംഭവിക്കുന്നതെന്താണെന്ന് അവര്‍ക്ക് മനസ്സിലായത്. ഗാനരചയിതാവും ഗായികയുമായിരുന്നു കാരെൻ. അമേരിക്കയിലെ അടുത്ത ഒലിവിയ ന്യൂട്ടൺ - ജോൺ ആകുക എന്നതായിരുന്നു പോപ്പ് സംഗീതലോകത്തെ കൊടുങ്കാറ്റായി ആഞ്ഞടിക്കാന്‍ കൊതിച്ചിരുന്ന അവരുടെ ആഗ്രഹം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only