23 ജൂൺ 2021

പ്രതികരിക്കുന്നവരെ തുറുങ്കിൽ അടക്കുന്ന സമീപനം അവസാനിപ്പിക്കണം: നാസർ ഫൈസി കൂടത്തായി
(VISION NEWS 23 ജൂൺ 2021)


ഓമശേരി: ഭരണഘടന നൽകുന്ന ആനുകൂല്യങ്ങൾ അനുസരിച്ച് സ്വന്തം മണ്ണിൽ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികളിൽ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവരെ തുറുങ്കിൽ അടക്കുന്ന ഭരണകൂട സമീപനം അവസാനിപ്പിക്കണമെന്ന് എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. ലക്ഷദ്വീപ് ജനതയോടുള്ള ക്രൂര നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് ഓമശ്ശേരി മേഖലാ കമ്മറ്റി
 ഓമശ്ശേരി ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രതിഷേധ സമരം ജില്ലാ വൈസ് പ്രസിഡണ്ട് നൂറുദ്ദീൻ ഫൈസി മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് ഹാരിസ് ഹൈത്തമി തെച്ച്യാട് അധ്യക്ഷനായി. സലാം ഫൈസി മുക്കം, കെ.എൻ. എസ് മൗലവി എന്നിവർ സംസാരിച്ചു. ഗഫൂർ. ഒ.എം. മുനീർ കൂടത്തായ്, സിദ്ദീഖ് ഫൈസി, ആസിഫ് തുടങ്ങിയവർ സംബന്ധിച്ചു. മേഖലാ ജനറൽ സെക്രട്ടറി മുസ്ഥഫ അശ്അരി സ്വാഗതവും റിയാസ് ബാപ്പു നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only