24 ജൂൺ 2021

പ്ലസ് ടു തോറ്റ വ്യാജഡോക്ടർ കൊല്ലത്ത് അറസ്റ്റിൽ
(VISION NEWS 24 ജൂൺ 2021)

പ്ലസ് ടു തോറ്റ ശേഷം വ്യാജ രേഖകൾ ഉണ്ടാക്കി ഡോക്ടർ ആയി ജോലി ചെയ്ത് വന്നിരുന്നയാൾ കൊല്ലത്ത് അറസ്റ്റിൽ. പുനലൂർ സെൻതോമസ് ഹോസ്പിറ്റലിൽ ജോലി ചെയ്തു വന്നിരുന്ന വ്യാജ ഡോക്ടർ ആണ് പിടിയിലായത്. ആലപ്പുഴ പൂച്ചാക്കൽ ഡിഎംസി ആശുപത്രിയിൽ നേരത്തെ ഒരു വനിതാ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഡോക്ടറായി ജോലി ചെയ്തിരുന്ന ബിനുകുമാർ എന്നയാളാണ് പൊലീസ് പിടിയിലായത്.

പ്ലസ് ടു തോറ്റ ഇയാൾ ആലപ്പുഴ പൂച്ചക്കൽ ഡിഎംസി ആശുപത്രിയിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ചെയ്തിനെ തുടർന്ന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only