24 ജൂൺ 2021

ദുബായ് വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെര്‍മിനല്‍ ഇന്ന് തുറക്കും
(VISION NEWS 24 ജൂൺ 2021)






ദുബായ് വിമാനത്താവളത്തിലെ ഒന്നാം നമ്പര്‍ ടെര്‍മിനല്‍ ഇന്ന് തുറക്കും.ഇന്ത്യയിലേക്കുള്ള എയര്‍ ഇന്ത്യ, സ്​പൈസ്​ജെറ്റ്, ഇന്‍ഡിഗോ​ അടക്കം വിമാനങ്ങള്‍ ഒന്നാം നമ്പര്‍ ടെര്‍മിനലില്‍നിന്നായിരിക്കും പുറപ്പെടുക. അതേസമയം, എയര്‍ ഇന്ത്യ എക്​സ്​പ്രസ്​ ടെര്‍മിനല്‍ രണ്ടില്‍തന്നെ സര്‍വിസ്​ തുടരും. യാത്രക്ക്​ മുൻപ് ​​ ടെര്‍മിനല്‍ ഉറപ്പാക്കണമെന്ന്​ എയര്‍ലൈനുകള്‍ അറിയിച്ചു.

വരും ദിവസങ്ങളിലെ തിരക്ക്​ കണക്കിലെടുത്താണ്​​ ഒന്നാം നമ്പര്‍ ടെര്‍മിനല്‍ വീണ്ടും തുറക്കാന്‍ തീരുമാനിച്ചത്​. 3500ഓളം പുതിയ ജോലികളാണ്​ ഇതുവഴി സൃഷ്​ടിക്കപ്പെടുന്നത്​. 66 എയര്‍ലൈനുകളാണ്​ ടെര്‍മിനല്‍ ഒന്നില്‍നിന്ന്​ ഓപറേറ്റ്​ ചെയ്യുക. ഇതോടെ കൂടുതല്‍ ജീവനക്കാരെ വേണ്ടിവരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only