01 ജൂൺ 2021

​കുട്ടികളെ ആകര്‍ഷിക്കാന്‍ ഇനി ഇഷ്ടനിറങ്ങളില്‍ തയ്യാറാക്കാം ദോശ
(VISION NEWS 01 ജൂൺ 2021)


കേരളീയരുടെ പ്രഭാത ഭക്ഷണത്തില്‍ വലിയ സ്ഥാനമാണ് ദോശയ്ക്കുള്ളത്. തീന്‍മേശയില്‍ വിരസത ഒഴിവാക്കാനും കുട്ടികളുടെ ശ്രദ്ധയെ ആകര്‍ഷിക്കാനും ഇടയ്ക്കിടെ ദോശയ്ക്ക് പല നിറങ്ങള്‍ നല്‍കിയാലോ? ഇത്തരം കളര്‍ ദോശകള്‍ വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കാവുന്നതാണ്.

അരിയും ഉഴുന്നും ഒരു നുള്ള് ഉലുവയും തലേദിവസം രാവിലെ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച ശേഷം വൈകുന്നേരം നന്നായി അരച്ചെടുക്കുക. പിന്നീട് നിങ്ങള്‍ക്ക് ഏതു നിറത്തിലുള്ള ദോശയാണോ വേണ്ടത് അതിനനുസരിച്ചുള്ള ചേരുവ ചേര്‍ത്ത് അരച്ചെടുക്കുക.

ഓറഞ്ച് നിറത്തിലുള്ള ദോശയാണ് വേണ്ടതെങ്കില്‍ ക്യാരറ്റ് പുഴുങ്ങി കഷ്ണങ്ങളാക്കി ദോശമാവിനൊപ്പം ചേര്‍ത്ത് അരച്ചെടുക്കുക. ഇനി പച്ച നിറത്തിലുള്ള ദോശയാണ് വേണ്ടതെങ്കില്‍ ദോശമാവിനൊപ്പം ഒരുപിടി മുരിങ്ങലയിലയും ചേര്‍ത്ത് അരച്ചെടുക്കുക. റോസ് ദോശ തയ്യാറാക്കാന്‍ ബീറ്റ്‌റൂട്ട് പുഴുങ്ങി ദോശമാവിനൊപ്പം ചേര്‍ത്ത് അരച്ചാല്‍ മതി. 

ഇത്തരം കളര്‍ ദോശകള്‍ പോഷകസമൃദ്ധവുമാണ്. ശരീരത്തിന് ആവശ്യമായ നിരവധി പ്രൊട്ടീനുകളാണ് ക്യാരറ്റിലും മുരിങ്ങയിലയിലും ബീറ്റ്‌റൂട്ടിലുമുള്ളത്. മാത്രമല്ല, സ്ഥിരം ദോശ കഴിച്ച് മടുത്തവര്‍ക്ക് കളര്‍ ദോശ ഒരു പുതിയ അനുഭവവും ആയിരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only