20 ജൂൺ 2021

സ്പൂൺമി കിച്ചൺ & ആംബുലൻസ് റോഡ് സേഫ്റ്റി വിംഗ് മാർജിൻഫ്രീ ഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു
(VISION NEWS 20 ജൂൺ 2021)


കൊടുവള്ളി : ബാംഗ്ലൂർ കോഴിക്കോട് റൂട്ടിൽ ഓടുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് മാർജിൻഫ്രീ നിരക്കിലും ആംബുലൻസിൽ വരുന്ന നിർദ്ധരരായ രോഗികൾക് സൗജന്യമായും ഭക്ഷണം നൽകുകയും യാത്രക്കാർക്ക് ഫ്രഷ്അപ്പിനുള്ള  സൗകര്യവും ഒരുക്കുന്ന പദ്ധതി "*കൂടയുണ്ട്"* കൊടുവള്ളി എംഎൽഎ ഡോ :എം കെ മുനീർ ഉദ്ഘാടനം ചെയ്തു. 

സ്പൂൺമി ചാരിറ്റബിൾ സൊസൈറ്റിയും  ആംബുലൻസ് റോഡ് സേഫ്റ്റി വിങ്ങും സംയുക്തമായി നടത്തുന്ന പദ്ധതി സ്പൂൺമിയുടെ എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാകും.  ആംബുലൻസ് റോഡ് സേഫ്റ്റി വിംഗ് പ്രസിഡന്റ് ശിഹാബ് പാലക്കലിന്റെ  അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡോ : എംകെ മുനീർ എംഎൽഎ  മുനിസിപ്പൽ കൗൺസിലറും റോഡ് സേഫ്റ്റി വിംഗ് ജനറൽ സെക്രട്ടറിയുമായ പികെ സുബൈറിന് നൽകി ഉദ്ഘാടനം ചെയ്തു. കൊടുവള്ളി മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി മൊയ്തീൻകോയ മുഖ്യാതിഥിയായി, പൊതുപ്രവർത്തകനായ നൗഷാദ് തെക്കയിൽ പദ്ധതി വിശദീകരണം നടത്തി,  ആംബുലൻസ് റോഡ് സേഫ്റ്റി ഭാരവാഹികളായ  വി കെ മൊയ്തു മുട്ടായി(പ്രസിഡണ്ട് ചുരം സംരക്ഷണ സമിതി) ലത്തീഫ് പാലക്കുന്നേൽ, നൗഷാദ് കോയങ്ങോറൻ(സ്റ്റേറ്റ് MEST വൈസ് പ്രസിഡന്റ്),  സഹീർ പള്ളിത്താഴം (സ്റ്റേറ്റ് MEST സെക്രട്ടറി), നിസാർ കോതൂർ, സ്പൂൺമി മാനേജിംഗ് ഡയറക്ടർ റെജിമോൾ, മാനേജർ നസീർ,തുടങ്ങിയവർ സംബന്ധിച്ചു. സ്പൂൺമി ചെയർമാൻ മുഹ്സിൻ ഭൂപതി സ്വാഗതവും, ആംബുലൻസ് റോഡ് സേഫ്റ്റി വിങ് ട്രഷറർ നിയാസ് ഇല്ലിപറമ്പിൽ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only