23 ജൂൺ 2021

കൽപാകം ആണവനിലയത്തിലെ യുവശാസ്ത്രജ്ഞൻ മരിച്ച നിലയിൽ
(VISION NEWS 23 ജൂൺ 2021)





കൽപാകം ആണവനിലയത്തിലെ യുവശാസ്ത്രജ്ഞൻ മരിച്ച നിലയിൽ. പാലാർ നദിക്കരയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവശാസ്ത്രജ്ഞനെ കാണാതായതായി മൂന്ന് ദിവസം മുമ്പ് സഹപ്രവർത്തകർ പൊലീസിനെ അറിയിച്ചിരുന്നു. ആന്ധ്രാ ഗോദാവരി സ്വദേശി പി എസ് സായ് റാമ്മിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

സായ് റാം താമസിക്കുന്ന സ്റ്റാഫ് ക്വാർട്ടേഴ്സിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only