24 ജൂൺ 2021

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറന്നു
(VISION NEWS 24 ജൂൺ 2021)

 
ഒന്നരമാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് മുതൽ ആരാധനാലയങ്ങൾ തുറന്നു. ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുളള പ്രദേശങ്ങളിലാണ് ആരാധാനാലയങ്ങൾ തുറക്കാൻ അനുമതിയുളളത്. പരമാവധി 15 പേർക്കായിരിക്കും പ്രവേശനം. ഗുരുവായൂർ ക്ഷേത്രത്തിൽ ദിവസം 300 പേർക്ക് പ്രവേശനാനുമതി ഉണ്ട്. 

അതേസമയം, നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെ ലോക്ഡൗൺ ഒരാഴ്ച്ച കൂടി തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ൽ താഴെയുള്ള സ്ഥലങ്ങളിലെ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. ടിപിആർ 16നും 24നും ഇടയിലുള്ള സ്ഥലത്ത് 25 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only