25 ജൂൺ 2021

മാലിന്യ സംസ്കരണം: ഓമശ്ശേരിയിൽ വാർഡ്‌ തല സർവ്വകക്ഷി യോഗങ്ങൾക്ക്‌ തുടക്കമായി.
(VISION NEWS 25 ജൂൺ 2021)


ഓമശ്ശേരി:അടുത്ത മാസം മുതൽ ഓമശ്ശേരി പഞ്ചായത്തിൽ ഗ്രീൻ വേംസ്‌ വേസ്റ്റ്‌ മാനേജ്മന്റ്‌ കമ്പനിയുമായി സഹകരിച്ച്‌ ഗ്രാമ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന ബൃഹത്തായ മാലിന്യ സംസ്കരണ പദ്ധതിയുടെ പ്രചാരണാർത്ഥം വാർഡു തലങ്ങളിൽ സർവ്വകക്ഷി യോഗങ്ങൾക്ക്‌ തുടക്കമായി.

കക്കാട്ട്കുന്ന് രണ്ടാം വാർഡിൽ നടന്ന യോഗം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.വാർഡ്‌ മെമ്പർ കെ.കരുണാകരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

പെരിവില്ലി നാലാം വാർഡിൽ നടന്ന യോഗത്തിൽ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര പദ്ധതി വിശദീകരിച്ചു.വാർഡ്‌ മെമ്പർ കെ.പി.രജിത സ്വാഗതം പറഞ്ഞു.

മങ്ങാട്‌ ഈസ്റ്റ്‌ പതിനേഴാം വാർഡിലെ യോഗത്തിൽ വാർഡ്‌ മെമ്പർ പങ്കജ വല്ലി സ്വാഗതം പറഞ്ഞു.വിവിധ വാർഡുകളിലെ യോഗങ്ങളിൽ ക്ഷേമ കാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,പഞ്ചായത്ത്‌ മെമ്പർമാരായ കെ.ആനന്ദ കൃഷ്ണൻ,എം.ഷീജ,മൂസ നെടിയടത്ത്‌,സീനത്ത്‌ തട്ടാഞ്ചേരി എന്നിവർ സംസാരിച്ചു.വാർഡിലെ രാഷ്ട്രീയ-മത-സാമൂഹ്യ രംഗങ്ങളിലെ പ്രതിനിധികൾ യോഗങ്ങളിൽ പങ്കെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only