26 ജൂൺ 2021

നടൻ ഉണ്ണി പി ദേവിന്റെ 'അമ്മ ഒളിവിൽ
(VISION NEWS 26 ജൂൺ 2021)

 
ഭാര്യയുടെ ആത്മഹത്യവുമായി ബന്ധപ്പെട്ട് നടൻ ഉണ്ണി രാജൻ പി.ദേവിന്റെ 'അമ്മ ശാന്ത ഒളിവിലെന്ന് പൊലീസ്.പ്രിയങ്കയുടെ മരണത്തിനു തൊട്ടു മുൻപ് നടന്ന ആക്രമണത്തിൽ ഏറ്റവും കൂടുതൽ പ്രിയങ്കയെ ഉപദ്രവിച്ചത് ശാന്ത ആയിരുന്നു. ഇക്കാര്യത്തിൽ പ്രിയങ്ക നേരിട്ട് പൊലീസിന് മൊഴിയും നൽകിയിട്ടുണ്ട്. ഈ കേസിൽ ശാന്തയുടെ അറസ്റ്റ് നിർണ്ണായകമാണ്. എന്നാൽ തുടക്കം മുതൽ തന്നെ പൊലീസ് ഈ കേസിൽ ഒത്തുകളി തുടരുകയാണ്. ശാന്തയുടെ അറസ്റ്റ് സംബന്ധിച്ച് പൊലീസ് വൈകിപ്പിക്കുന്നു എന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് അവർ ഒളിവിലാണെന്ന് ആരോപണവുമായി പൊലീസ് എത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only