02 ജൂൺ 2021

പ്രവാസി വാക്സിനേഷൻ സംബന്ധിച്ച് കൂടിക്കാഴ്ച്ച നടത്തി
(VISION NEWS 02 ജൂൺ 2021)


കൊടുവള്ളി: പ്രവാസി വാക്സിനേഷൻ സംബന്ധിച്ച് ഇന്ന് കോഴിക്കോട് ജില്ലാ കളക്ടറെയും എ.ഡി.എമ്മിനെയും നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് ചെയർമാൻ ടി.മൊയ്തീൻ കോയയോടൊപ്പം സന്ദർശിച്ചു ചർച നടത്തി. 

ഗൾഫിലേക്ക് തിരിച്ചു പോകേണ്ട പ്രവാസികളുടെ വാക്‌സിനേഷൻ കൂടുതൽ എളുപ്പമാക്കാനുള്ള ശ്രമത്തിലാണെന്നും രണ്ട് മൂന്ന് ദിവസങ്ങൾക്കകം ഷെഡ്യൂൾ ചെയ്‌ത് പരമാവധി ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് പരിഹാരമക്കാമെന്നും രണ്ടുപേരും ഉറപ്പ് നൽകി.
 
 ഷെഡ്യൂൾ ചെയ്ത് നമുക്ക് ലഭിക്കുന്ന മെസ്സേജ് പ്രകാരമായിരിക്കും വാക്‌സിനേഷൻ എടുക്കേണ്ടതെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു. ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്ത പതിനായിരത്തിലധികം പ്രവാസികൾക്കും ഇത്തരത്തിൽ ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള ഷെഡ്യൂൾ മെസ്സേജ് പ്രകാരം മാത്രമായിരിക്കും വാക്‌സിൻ നൽകുക..

കൊടുവള്ളി നഗരസഭാ പരിധിയിലെ ജനസംഖ്യാനുപാതികമായി എല്ലാവർക്കും വാക്‌സിൻ ലഭിക്കുന്നതിനും ഉടൻ പരിഹരമാകുമെന്ന വിശ്വാസമാണ് ചർച്ചയുടെ ഫലമായി ബോധ്യപ്പെട്ടത്.

"നഗരസഭയിൽ ഇപ്പോൾ ലഭിക്കുന്ന വാക്‌സിൻ എണ്ണത്തിൽ വളരെ കുറവായതു കാരണം നമ്മൾ അനുഭവിക്കുന്ന പ്രയാസങ്ങൾ മനസ്സിലാക്കി ഉടനെ ഡിപ്പാർട്മെന്റിൽ ബന്ധപ്പെട്ട് പരിഹാര മാർഗങ്ങളും തീരുമാനിച്ചാണ് ഞങ്ങൾ തിരിച്ചുപോന്നത്" എന്ന് ചെയർമാൻ വെള്ളറ അബ്ദു പി.കെ.വി ന്യൂസ്‌ നെറ്റ്‌വർക്കിനോട്‌ പറഞ്ഞു. കോവിഡ് വ്യാപനത്താലുള്ള ഇടപെടലുകളടക്കം വലിയ തിരക്കുകൾക്കിടയിലും നമ്മുടെ വിഷയങ്ങൾക്കും പ്രതീക്ഷ നൽകിയ കളക്ടർ ബ്രോക്ക് അഭിവാദ്യങ്ങളും അർപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only