17 ജൂൺ 2021

സംസ്ഥാനത്ത് സ്വകാര്യ ബസ് സർവ്വീസ് നാളെ മുതൽ; ഒറ്റ - ഇരട്ട അക്ക നമ്പറുകൾ ഒന്നിടവിട്ട ദിവസം; മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ
(VISION NEWS 17 ജൂൺ 2021)

 
സംസ്ഥാനത്ത് സ്വകാര്യ ബസ് സർവ്വീസ് നടത്തുന്നതിന് ​ഗതാ​ഗത വകുപ്പ് മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു. ഒറ്റ - ഇരട്ട അക്ക നമ്പർ അനുസരിച്ച് ബസുകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ സർവ്വീസ് നടത്താം. നാളെ ( വെള്ളിയാഴ്ച ) ഒറ്റയക്ക ബസുകൾ സർവ്വീസസ് നടത്തണം. അടുത്ത തിങ്കഴാഴ്ച ( 21-06-21)യും പിന്നെ വരുന്ന ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക നമ്പർ ബസുകൾ സർവ്വീസ് നടത്തണം. 

അടുത്തയാഴ്ച ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടർന്ന് വരുന്ന തിങ്കളാഴ്ചയും (28-06-21) ഒറ്റ നമ്പർ ബസുകൾ വേണം നിരത്തിൽ ഇറങ്ങാൻ. ശനി, ഞായ‌ർ ദിവസങ്ങളിൽ ബസ് സർവ്വീസ് അനുവദനീയമല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only